LOCAL NEWS
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റഎൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ്സ്റ്റാഫ് ഇന്റർവ്യൂ:

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഡാറ്റഎൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു. 2023 സപ്തംബർ 4 നു രാവിലെ 11 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.യോഗ്യത : ഡാറ്റ എൻട്രിഓപ്പറേറ്റർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം . ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാ ഴ്ചയ്ക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണ്. 25/08/2023 മെഡിക്കൽ ഓഫീസർ എഫ് എച്ച് സി തിരുവമ്പാടി



