
താമരശ്ശേരി: ചുരത്തിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി കിടക്കാൻ സാധ്യത ഉള്ളതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ അത്യാവശ്യത്തിനുള്ള വെള്ളം,ഭക്ഷണം, വാഹനത്തിൽ ഇന്ധനം എന്നിവ കരുതുക. മാന്യ യാത്രക്കാർ വൺ-വെ പാലിച്ച് വാഹനം ഓടിക്കുക.



