News

രക്ഷാകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ രക്ഷകർതൃ ശാക്തീകരണ പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യപ്രഭാഷണം നടത്തി. 2022 -23 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർ പ്രകാശന കർമം മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി ജോമാളോല അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ സിൻസി സെബാസ്റ്റ്യൻ, പിന്റോ തോമസ്, ക്രിസ്റ്റീന അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ പി.ടി.എ ഭാരവാഹികളായി സിജോ മാളോല( പി.ടി.എ പ്രസിഡന്റ്), ജിന്റോ തോമസ് (പി.ടി.എ വൈസ് പ്രസിഡന്റ് ), ബീന ബോബി ( എം.പി.ടി.എ പ്രസിഡന്റ് ), റസിയ നിഷാദ് (എം. പി.ടി.എ വൈസ് പ്രസിഡന്റ് ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com