LOCAL NEWS

മാധ്യമപ്രവർത്തകന് വധഭീഷണി: ഒമാക് പ്രതിഷേധിച്ചു

താമരശ്ശേരി: പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

യുവതിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് പ്രാദേശിക ലേഖകൻ മജീദ് താമരശ്ശേരിക്ക് നേരെ പ്രതിയായ ഡാനിഷ് വധഭീഷണി മുഴക്കിയത്. വാർത്ത പ്രസിദ്ധീകരിച്ചതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

പ്രതിക്കെതിരെ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഒമാക്  വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പോലീസ് അധികാരികളോട് സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധ യോഗത്തിൽ ഹബീബി, ഫാസിൽ തിരുവമ്പാടി, ഷമ്മാസ് കത്തറമ്മൽ, തൗഫീഖ് പനാമ, റഫീഖ് നരിക്കുനി, കുട്ടൻ കോരങ്ങാട്, റാഫി മാനിപുരം, പ്രകാശ് മുക്കം, ഷഹല, ദീപക് കുമാർ, ഷബീദ്, ജോസ്ബിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com