LOCAL NEWS

എ.വി.സുധാകരൻ മാസ്റ്ററെ ആദരിച്ചു

മുക്കത്തെ സാംസ്കാരിക പ്രവർത്തകനും ചെറുകഥാ രചനയിലൂടെ ഔവ്വർ സംസ്ഥാന പുരസ്കാരം നേടിയ എഴുത്തുകാരനുമായ എ.വി . സുധാകരൻ മാസ്റ്ററെ താഴക്കോട് ഗവ എൽ.പി.സ്കൂൾ പിടിഎ ആദരിച്ചു. ഒപ്പം മുൻ പി.ടി.എ പ്രസിഡണ്ടായിരുന്ന പി.അബ്ദുറഹിമാന്റെ പ്രവർത്തനോൻമുഖതയ്ക്കംഗീകാരവും നല്കി.സ്കൂൾ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് സി കെ ജയതി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ഉബൈദുള്ള ഒ ആധ്യക്ഷ്യം വഹിച്ചു. സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. സന്തോഷ് പെരളിയിൽ ,പി. അബ്ദുറഹിമാൻ ,കെ.രാമചന്ദ്രൻ മാസ്റ്റർ, ഒ.സി . മുഹമ്മദ് മാസ്റ്റർ ,വി സി മോഹനൻ ,എം കെ മോഹനൻ , എന്നിവർ സംസാരിച്ചു.എ.വി.സുധാകരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തിമീന ജോസഫ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ ഓണക്കളികൾ അരങ്ങേറി. വിജയികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ സി. രതീഷ് ഓണപ്പാട്ടുകൾ പാടി സദസ്സിന്റെ കൈയടി നേടി. വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com