LOCAL NEWS

ലിസ പാലിയേറ്റീവ് വൊളന്ററിയർ , കുടുംബ സംഗമം, ഓണാഘോഷം നടത്തി.

തിരുവമ്പാടി : സാന്ത്വന പരിചരണ രംഗത്ത് 24 വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്തു വരുന്ന ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ വൈവിധ്യമാർന്ന പരിപാടികളോടെ വൊളന്റിയർ , കുടുംബ സംഗമം, ഓണാഘോഷം എന്നിവ സമുചിതമായി നടത്തി. ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ , കലാ സാംസ്കാരിക പരിപാടി കൾ , സമ്മാന വിതരണം, പൂക്കള നിർമ്മാണം ,ഈ വർഷം വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ , ഓണ സദ്യ എന്നിവയും നടത്തി. പരിപാടികളുടെ ഭാഗമായി അഗതികളുടെ അഭയ കേന്ദ്രമായ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യയും നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.ലിസ പാലിയേറ്റീവ് ചെയർമാൻ ഡോ.പി എം മത്തായി സന്ദേശം നൽകി. പ്രസിഡന്റ് കെ സി മാത്യു കൊച്ചു കൈപ്പേൽ സമ്മേളനത്തിൽ അന്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ സി ജെ രാജൻ, ജനറൽ കൺവീനർ എം വി ജോർജ് , മാണി വർഗ്ഗീസ്, അബ്രാഹം തോമസ്, പി റ്റി ജിമ്മി, ജോസ് കുരീക്കാട്ടിൽ, പി വി ജോസഫ് എന്നിവർ പ്രസംഗിച്ചു. ബിനു വടയാറ്റു കുന്നേൽ,മറിയാമ്മ ബാബു, തങ്കച്ചൻ തോട്ടുങ്കര, അനൂപ്, എം കെ ടോമി, ലീലാമ്മ തോമസ്, ബിജി ജോസ് , പൗളി ൻ ജോസഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com