LOCAL NEWS

“ഇന്ത്യ” വിശാല സഖ്യത്തിന് ശക്തി പകരേണ്ടത് രാഷ്ട്ര ഭാവിക്ക് അനിവാര്യം

കട്ടാങ്ങൽ:രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങൾ പരിരക്ഷിക്കാനും ധ്രുവീകരണ അജണ്ടകളെ ചെറുക്കാനും ഇന്ത്യ വിശാല സഖ്യത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കെട്ടാങ്ങൽ ബസാറിൽ നടന്ന വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയവുമായി കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുക്കം മണ്ഡലം പ്രചാരണോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. വരാനിരിക്കുന പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തിൻ്റെ ഭാവി മുമ്പിൽ കണ്ട് കൊണ്ടുള്ള നിലപാട് കൈകൊള്ളാൻ രാജ്യത്തിലെ പൗരൻമാർക്ക് കഴിയേണ്ടതുണ്ട്. മതമൂല്യങ്ങൾ ഉദ്ഘോഷിക്കുന്ന സാഹോദര്യ സന്ദേശം രാജ്യത്ത് പ്രചരിപ്പിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ പ്രചാരണോദ്ഘാടനം നിർവഹിച്ചു.മുക്കം മണ്ഡലം കെ എൻ എം പ്രസിഡന്റ് പി ടി സുൽഫീകർ ആദ്ധ്യക്ഷം വഹിച്ചുറാഫി പേരാമ്പ്ര പ്രമേയ വിശദീകരണം നടത്തി.പി അബ്ദുസ്സലാം മദനി,എ സി അഹ്മദ്കുട്ടി മൗലവി,പി സി അബ്ദുൽഗഫൂർഅനീബ് പന്നിക്കോട്ഷഹീൻ നസീർസാജിദ മജീദ്ജമീല ടീച്ചർനേതൃത്വം നൽകികെ എൻ എം മണ്ഡലം സെക്രട്ടരി ആസാദ് കൂളിമാട് സ്വാഗതവുംബശീർ കക്കാട് നന്ദിയും പറഞ്ഞുPhoto അടിക്കുറിപ്പ്:മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുക്കം മണ്ഡലം പ്രചാരണ സമ്മേളനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com