
നടപടിയെടുക്കാതെ അധികൃതർ തിരുവമ്പാടി : പുല്ലൂരാംപാറ സ്കൂൾ പരിസരങ്ങളിലും, സമീപ കടകളിൽ അടക്കം തെരുവ് നായ ശല്യം അതിരൂക്ഷം.പുല്ലൂരാംപാറ യു പി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, അടക്കം നിരവധി പൊതു സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പുല്ലൂരാംപാറ പള്ളിപ്പടി ചേർന്നുള്ള പ്രദേശങ്ങളിൽ തെരുവുനായശല്യം മൂലം സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും, ബസ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർക്കും,വ്യാപാരികൾക്കും, മറ്റു കാര്യങ്ങൾക്കെത്തുന്ന നാട്ടുകാർക്കും ബുദ്ധിമുട്ടായി മാറുകയാണ് തെരുവ് നായകൾ.
തെരുവ് നായ്ക്കൾ കൂട്ടം കൂടി കടിപിടി കൂടുന്നത് സ്കൂളിന്റെ മുറ്റത്തും പള്ളിപ്പടി യുടെ വിവിധ പരിസരങ്ങളിലേയും പതിവ് കാഴ്ചയാണ് . വൈകുന്നേരം സ്കൂൾ വിടുന്ന സമയത്തോട് അടുത്ത് സ്കൂളുകളുടെ പരിസരപ്രദേശങ്ങൾ തെരുവ് നായ്ക്കൾ കയ്യടക്കുന്നു.കോടഞ്ചേരി,തിരുവമ്പാടി അടക്കമുള്ള സ്ഥലങ്ങളിൽ തെരുവ്നായ്ക്കളുടെ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം എന്നാശ്യപ്പെട്ടുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എങ്കിലും ബന്ധപ്പെട്ട അധികാരികൾ തെരുവ്നായ ശല്യത്തിനെതിരെ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും ഒരു പോലെ പറയുന്നു…



