LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പുല്ലുരാംപാറ അങ്ങാടി ശുചീകരിച്ചു; മാലിന്യമുക്ത ഗ്രാമം സംഗമവും വേസ്റ്റ് ബിൻ വിതരണവും നാളെ നടക്കും.

പുല്ലുരാംപാറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) പുല്ലുരാംപാറ യൂത്ത് വിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുല്ലുരാംപാറ അങ്ങാടിയും പരിസരവും ശുചിയാക്കി. ‘ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം നമ്മുടെ പുല്ലുരാംപാറ’ എന്ന സന്ദേശമുയർത്തിയാണ് വ്യാപാരികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് നിധീഷ് വി. റാം, ജനറൽ സെക്രട്ടറി കരീം പി.യു, സിബി കീരംപാറയിൽ, അബ്ദുറഹ്മാൻ മുണ്ടോടൻ, റിയാസ് പി.എച്ച്‌, നാസർ പി.എം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ തുടർച്ചയായി, മാലിന്യമുക്ത ഗ്രാമം ലക്ഷ്യമിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ (തിങ്കൾ, 16/11/2026) രാവിലെ 11:00 മണിക്ക് പ്രത്യേക സംഗമവും വ്യാപാരികൾക്ക് സൗജന്യമായി വേസ്റ്റ് ബിൻ വിതരണവും സംഘടിപ്പിക്കുന്നുണ്ട്.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജോഷി പുല്ലുകാട്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും വ്യാപാരികളും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com