
മുക്കം: വിചാരം മുക്കം പ്രസിദ്ധീകരിക്കുന്ന മൺമറഞ്ഞവരെക്കുറിച്ചുള്ള ഓർമ്മപുസ്തകത്തിനുള്ള വിവരശേഖരണം ആരംഭിച്ചു. വയലിൽ അബ്ദുൽ ജലീലിൽ നിന്ന് വിവരം ശേഖരിച്ച് മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർഹിച്ചു. മുക്കം, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിലെ പ്രമുഖരുടെ ജീവിതരേഖ ഉൾപ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. എ.പി.മുരളീധരൻ, സുബൈർ അത്തൂളി, പി.കെ.സി മുഹമ്മദ്, ഗിരീഷ് കാരക്കുറ്റി, ജി.അബ്ദുൽ അക്ബർ, സി.ഫസൽ ബാബു, എം.സി.ബാധ്യത, സിഗ്നി ദേവരാജ്, മുസ്തഫ ചേന്ദമംഗല്ലൂർ,അഷ്റഫ് ചാലിൽ, ശശി ഊരാളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.



