
കോഴിക്കോട് :സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അടിസ്ഥാന യോഗ്യത: പ്ലസ്ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍.സി) കോഴ്സുകളിലാണ് പ്രവേശനം. പ്രായപരിധി: 18-35. അപേക്ഷകള്‍ മാര്‍ച്ച് 31നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. ഫോണ്‍: 0495 2351403, 7025692560



