LOCAL NEWSNews

ബസ്സിടിച്ച് വിദ്യാർഥിനി മരിച്ചസംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്തു

രാമനാട്ടുകര : ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക്‌ വരുകയായിരുന്ന ബി.ടെക്‌. വിദ്യാർഥിനി ബസ്സിടിച്ചു മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ മോട്ടോർ വാഹനവകുപ്പിന്റെ നടപടി. ഡ്രൈവറുടെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ്‌ ചെയ്തു.ബസ് വന്നത് വിപരീതദിശയിലായിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഡ്രൈവർക്കെതിരേ നടപടിയെടുത്തതെന്ന് ജോ. ആർ.ടി.ഒ. സാജു എ. ബക്കർ പറഞ്ഞു.

മോഡേൺ പാറപ്പുറം റോഡിൽ ചങ്ങനത്തനിലം റഷീദിന്റെ മകൾ റഫ റഷീദ് (20) ആണ് കഴിഞ്ഞ ശനിയാഴ്ച അപകടത്തിൽ മരിച്ചത്.വൈകീട്ട് ഏഴുമണിയോടെ ദേശീയപാത മോഡേൺ ബസാറിലാണ് അപകടം നടന്നത്. പാറപ്പുറം റോഡിലേക്ക് ഇരുചക്രവാഹനം തിരി ക്കുന്നസമയം കോഴിക്കോട്ടുനിന്ന് മണ്ണൂർ റെയിൽ ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com