KODIYATHOORLOCAL NEWS

കുടുംബശ്രീയുടെ തിരികെ സ്കൂളിൽ പഠന പരിപാടിക്ക് തുടക്കമായി

കൊടിയത്തൂർ : കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ , കാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷീന സുധീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബാബുപൊലു കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് , അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രജിത വിനോജ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി വിശ്വൻ സി വിഷയാവതരണം നടത്തി. റിസോഴ്സ് പേഴ്സൺ മാരായ അബ്ദുൽ അസീസ്, ഹരിദാസൻ പരപ്പിൽ, മാധവൻ കുളങ്ങര, ആയിഷ, റസീന, സൗമ്യ , പ്രജിതാ വിനോജ് ക്ലാസുകൾ എടുത്തു. കുടുംബശ്രീ കൗൺസിലർ ആദിത്യ, CDS മെമ്പർമാരായ റുബീന, ഹാജറ, ഇന്ദിര, വത്സല, പ്രഭ, സാബിറ, സഫിയ എന്നിവർ നേതൃത്വം നൽകി .കുടുംബശ്രീ അംഗങ്ങൾ മുദ്ര ഗീതം ആലപിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com