LOCAL NEWSMUKKAM

മുക്കത്ത്‌ ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

മുക്കത്ത്‌ ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു.
കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ് നാട് സ്വദേശി ചിന്നദുരൈക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് .
ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്‌ബി ഓട്ടോ മൊബൈൽ സ്പെയ‍ർ പാർട്സ് കടയിലെ സാമഗ്രികൾ ലഹരി സംഘം അടിച്ചു തകർത്തിരുന്നു.ഇതിനെ തുടർന്ന്
ഞായറാഴ്ച വൈകിട് 5 മണിക്ക് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു .
പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ ആണ് വീണ്ടും ആക്രമണം നടക്കുന്നത് .പ്രദേശത്തു മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com