
താമരശ്ശേരി∙ വയനാട് ചുരം എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത് യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ്.
താമരശ്ശേരി ചുരം അടിവാരം മുതൽ ലക്കിടി വരെ അതിരൂക്ഷമായ ഗതാ കുരുക്ക്, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് മാറ്റമില്ലാതെ തുടരുന്നു, തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം



