
ആനക്കാംപൊയിൽ : ഒക്ടോബർ 9, ലോക പോസ്റ്റൽ ദിനവുമായി ബന്ധപ്പെട്ട് ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ വിദ്യാർത്ഥി നിസ്‌റിൻ അയച്ച കത്തിന് മറുപടി അയച്ച് മന്ത്രി മുഹമ്മദ് റിയാസ്. തപാൽ ദിനവും, പോസ്റ്റൽ കാർഡും ചരിത്രത്തിന്റെ ഭാഗമാണെന്നും, തന്റെ ബാല്യകാല സ്മരണകൾ അയവിറക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ കൈവന്നതെന്നും മന്ത്രി കത്തിൽ സൂചിപ്പിച്ചു. സ്കൂളിലെ മുഴവൻ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും,രക്ഷിതാക്കൾക്കും മന്ത്രി കത്തിലൂടെ ആശംസകൾ അറിയിച്ചു. തപാൽ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ കേരളത്തിലെയും, ഇന്ത്യയിലെയും പ്രമുഖ വ്യക്തികൾക്ക് കത്ത് അയച്ചിരുന്നു. തങ്ങളുടെ ഈ എളിയ ശ്രമത്തിനു വിലപ്പെട്ട തന്റെ സമയം ചിലവഴിച്ച മന്ത്രി മുഹമ്മദ് റിയാസിന് വിദ്യാർത്ഥികൾ നന്ദി അറിയിച്ചു



