LOCAL NEWS

മുത്തപ്പൻപുഴയിൽ ഒറ്റയാനിറങ്ങി: വ്യാപകമായി കൃഷി നശിപ്പിച്ചു

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് ചർച്ച് വളപ്പിലും പരിസരങ്ങളിലെ കൃഷിയിടങ്ങളിലുമാണ് ഒറ്റയാനിറങ്ങിയത്.അഴകത്ത് റോബിൻ, മടത്തിൽ ജോജി, പുളിക്കൽ തങ്കച്ചൻ, പുതപ്പള്ളിൽ കൊച്ചുമോൻ, മാവേലിൽ തോമസ് തുടങ്ങി പതിനഞ്ചോളം പേരുടെ പറമ്പിലെ വാഴ, തെങ്ങ്, കമുക്, റബ്ബർ, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.വെള്ളരിമലയോട് ചേർന്നുകിടക്കുന്ന കനിയാട്, ഏലത്തോട്ടം വനമേഖലയിൽനിന്നാണ് ഇവിടേക്ക് കാട്ടാനയെത്തുന്നത്. ജലവിതാനം കുറഞ്ഞതോടെ ഇരുവഴിഞ്ഞിപ്പുഴ നീന്തിക്കടന്നാണ് ഒറ്റയാനെത്തിയത്. അംബേദ്കർ ആദിവാസി കോളനി അന്തേവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കർഷക കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്.മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ തൊട്ടുസമീപമാണ്.നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത കടന്നുപോകുന്ന മറിപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. വിനോദസഞ്ചാര മേഖലയായതിനാൽ ഒട്ടേറെ റിസോർട്ടുകളും ഈ മേഖലയിലുണ്ട്. താമരശ്ശേരി ഫോറസ്റ്റ് റെയ്‌ഞ്ചിന് അധീനതയിലുള്ള ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്.ജനവാസ മേഖലയിലെ കാട്ടാനയുടെ സാന്നിധ്യം നാട്ടുകാരെ ഏറെ ഭീതിയിലാക്കിയിരിക്കുകയാണ്. സൗരോർജവേലി സ്ഥാപിച്ചിട്ടില്ലാത്ത ഭാഗത്തുനിന്നാണ് കാട്ടാനയെത്തിയതെന്നറിയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com