KODANECHERYLOCAL NEWS

രാഹുൽ ഗാന്ധി എംപി ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു.

കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെൻറ് ക്ലിനിക് (CDMC) യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബഹുമാനപ്പെട്ട വയനാട് ലോക്സഭാ മണ്ഡലം എംപി ശ്രീ രാഹുൽ ഗാന്ധി, തങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു.

നിലവിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നില പ്രവർത്തിക്കുന്ന സിഡിഎംസിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപ്പി, സ്പെഷ്യൽ എജുക്കേറ്റർ തുടങ്ങിയ വിദഗ്ധരുടെ സഹായം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭ്യമായി വരുന്നു.

മേൽ ക്ലിനിക്കിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുകൂടി കൂടുതൽ ഉപകാരപ്രദമായ രീതിയിൽ സാധാരണക്കാരിലെക്ക് വിവിധ സ്പെഷലിസ്റ്റ് കളുടെ സേവനങ്ങൾ എത്തിക്കുവാൻ സാധിക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല, UDF ചെയർമാൻ KM പൗലോസ്, കൺവീനർ ജോർജ് എം തോമസ്, ട്രഷറർ അബൂബക്കർ മൗലവി എന്നിവർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com