
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പ്രതിഭകൾക്ക് വിപുലമായ പൗരസ്വീകരണം നൽകുന്നതിന് വിവിധ കമ്മിറ്റികളെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു. ഉപ ജില്ലാ കായിക മേള,ജില്ലാ കായിക മേള എന്നിവയിൽ മികച്ച സ്കോർ നേടി ഓവർ ഓൾ ചാമ്പ്യൻ ഷിപ് നേടിയ താരങ്ങൾ സംസ്ഥാന കായിക മേളയിലും ഉയർന്നസ്കോർ നേടി സംസ്ഥാനത്തെ മികച്ച പത്തു സ്കൂളുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത് എടുത്തു പറയേണ്ട നേട്ടമായി. സീനിയർ പെൺകുട്ടികളുടെ ഹൈ ജമ്പിൽ സ്വർണവും വെള്ളിയും ഈ സ്കൂളിലെ കുട്ടികൾക്കാണ്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.വിൽസൺ താഴത്തു പറമ്പിൽ,പി ടി അഗസ്റ്റിൻ,ടി ടി തോമസ്, പ്രിൻസ് വേലംകുന്നേൽ, ടി ജെ സണ്ണി, ജെയ്‌സൺ മണി കൊമ്പിൽ, പ്രിൻസ് താളനാനി,ജോസി ജോസ്, സിറിയക് മണലോടി, കെ. ജെ ആന്റണി, ജോളി ഉണ്ണിയെപ്പിള്ളിൽ, സിബി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.നവംബർ 1ന് പുല്ലൂരാം പാറ ടൗണിൽ2.30ന് നടക്കുന്ന പൗര സ്വീകരണം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി, കൂടരഞ്ഞി, കൊടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യാപാരികൾ വിവിധ ക്ലബ് ഭാരവാഹികൾ,രക്ഷിതാക്കൾ,അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനതല വിജയികൾക്ക് ‘എറൈസ് ‘സംഘടന ക്യാഷ് അവാർഡ് വിതരണം ചെയ്യും.



