THIRUVAMBADY

പഠനോത്സവം നടത്തി

തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ. പി. സ്കൂളിൽ 2024- 25 അധ്യയന വർഷത്തിലെ മികവ് പ്രദർശനവും പഠനോത്സവവും റിഫ്ലക്ഷൻ 25 എന്ന പേരിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി ബീന ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബി ആർ സി ട്രെയിനർ ഹാഷിദ് കെ സി മുഖ്യ പ്രഭാഷണം നടത്തി പ്രധാനാധ്യാപിക രഹ്നമോൾകെ എസ്, പി.ടി.എ. പ്രസിഡണ്ട് പ്രജിത്ത് എസ്, എസ്.എം.സി. ചെയർമാൻ സുരേഷ് തൂലിക, ബിആർസി കോർഡിനേറ്റർ കെ. സുമം എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ പ്രകടനങ്ങളും പഠനോപകരണ പ്രദർശനവും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com