LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്.

അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന്  (12-10-2026) രാവിലെ 10 മണിയോടെയാണ് സംഭവം. ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനം നിർത്തുകയായിരുന്നു.

സംഭവത്തിൽ വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ബ്രേക്ക് ലൈനർ ചൂടായി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com