കിഡ് ഗ്ലോവ് സമ്മിറ്റ് 2026 ൽ MHFR ആയി എയ്ബൽ ജോ അജോഷും, സൈബർ ക്യാപ്റ്റൻ ആയി ആദി സമാനും

കൊച്ചി: കേരള ആഭ്യന്തര മന്ത്രാലയത്തിന്റെയും കേരള പോലീസിന്റെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ സൈബർ സുരക്ഷയും മാനസികാരോഗ്യ ബോധവൽക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കിഡ് ഗ്ലോവ് (KID GLOVE ) പരിശീലന ക്യാമ്പിൽ കോഴിക്കോട് റൂറലിൽ നിന്നും മെന്റൽ ഹെൽത്ത് ഫസ്റ്റ് റെസ്‌പോണ്ടർ (MHFR) ആയി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എയ്ബൽ ജോ അജോഷ്, സൈബർ ക്യാപ്റ്റനായി ആദി സമാൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
2026 ഒക്ടോബർ 8-ന് കൊച്ചിയിലെ ലെ-മെറിഡിയൻ ഹോട്ടലിൽ വച്ചു നടന്ന പരിപാടിയിൽ കേരള ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല, ചലച്ചിത്രതാരം ആസിഫ് അലി, ഡിജിപി മനോജ് എബ്രഹാം ഐപിഎസ്, എസ്പി അങ്കിത് അശോകൻ ഐപിഎസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 600 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ ചടങ്ങിൽ തന്റെ MHFR യാത്രയും അനുഭവങ്ങളും ഉൾക്കൊള്ളിച്ച് എയ്ബൽ അവതരിപ്പിച്ച ‘A shoulder you can trust’എന്ന ചാർട്ടും, അവതരണവും ശ്രദ്ധേയമായി. കോഴിക്കോട് റൂറലിൽ ഡിസ്ട്രിക്റ്റ് പോലീസ് സൈബർ ഡിവിഷൻ, DCRC കൗൺസിലർ ആയ ഫിദ റഹ്മാൻ എന്നിവർ നേതൃത്വം നൽകിയ ഈ സംരംഭത്തിനു സെന്റ് ജോർജ്സ് ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ്ഐസി, അദ്ധ്യാപകർ എന്നിവർ പരിപൂർണ്ണ പിന്തുണ നൽകി. എയ്ബലിന്റെയും ആദി സമാന്റെയും ഈ മികച്ച വിജയത്തിൽ ഇരുവരെയും സ്കൂൾ അധികൃതരും പി ടി എ ഭാരവാഹികളും അഭിനന്ദിച്ചു.



