LOCAL NEWS

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗർഭാശഗള കാൻസറിനെതിരായ വാക്സിൻ നൽകുന്നു.

തിരുവമ്പാടി: 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്സിനേഷൻ 2026 മാർച്ച് 21ന് ശനിയാഴ്ച രാവിലെ 9 .30 മണി മുതൽ 12. 30 മണി വരെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നൽകുന്നത്. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്സ്)
കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള
കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ്
ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും
സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, എച്ച്.പി.വി.യുടെ
തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം.
എച്ച് പി വി വാക്സിൻ ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ഈ സേവനം എല്ലാ രക്ഷിതാക്കളും ഉപയോഗപ്പെടുത്തണമെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com