
കഴിഞ്ഞദിവസം നിര്യാതനായ കൂടരഞ്ഞി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജി ജോസിന്റെ (50) സംസ്കാരം നാളെ.
ഇന്ന് (22-11-2023-ബുധൻ) വൈകുന്നേരം 04-ന് കൂടരഞ്ഞി ഹെൽത്ത് സെന്ററിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം 05:00-ന് തിരുവമ്പാടിയിലെ ഭവനത്തിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ (23- 11-2023 വ്യാഴം) രാവിലെ 10 മണിക്ക് കറ്റ്യാടുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
പിതാവ്: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ ജോസഫ് മൂക്കിലിക്കാട്ട്,
മാതാവ്: ഗ്രേസി (റിട്ട. ടീച്ചർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി )
ഭാര്യ: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, കോടഞ്ചേരി തകരപ്പള്ളിൽ കുടുംബാംഗം ജാസ്മിൻ ജോർജ്ജ്.
മക്കൾ: ഡാമിയൻ, റെൻ. സഹോദരങ്ങൾ: ഡോക്ടർ ബെസ്റ്റി ജോസ്, ട്രസ്റ്റി ജോസ് (USA)



