
ആനക്കാംപൊയിൽ:ക്രിസ്തുവിന്റെ രാജ്യത്വ തിരുന്നാളിന്റെ ഭാഗമായി ആനക്കാംപൊയിൽ ഇടവകയിലെ സൺഡേ സ്കൂളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ പ്രൗഢ ഗംഭീരമായ ഒരു വിശ്വാസ പ്രഘോഷണ റാലി നടത്തി. ജയ്, ജയ് ക്രിസ്തു രാജൻ എന്ന മുദ്രാവാക്യം വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഇടവക വികാരി അഗസ്റ്റിൻ പട്ടാനിയിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി മനത്താനം, ബ്രദർ അഗസ്റ്റിൻ കാരക്കാട്ട്,സജി വയലാ മണ്ണിൽ, അധ്യാപകർ,PTA ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി. പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.



