
തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫൊറോന വികാരി ഫാ: തോമസ് നാഗ പറമ്പിൽ തിരുനാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ: ജിതിൻ പന്തലാടിക്കൽ ,ബ്രദർ എബിൻ ജോയി , പ്രധാന അധ്യാപകൻ സജി കളപ്പുരക്കൽ, സിസ്റ്റർ റോസ് മരിയ, തോമസ് വലിയപറമ്പൻ, പിടിഎ പ്രസിഡന്റ് ബൈജു കാഞ്ഞിരത്തിങ്കൽ , സോൺസ് പുറത്തൂട്ട്, തങ്കച്ചൻ പുരയിടം, റിജേഷ് മങ്ങാട്, സീന അമ്പലത്തുങ്കൽ എന്നിവർ നേതൃത്വം നൽകി. തിരുനാളിനോടു ബന്ധിച്ച് വർണ ശബളമായ വിശ്വാസ റാലി നടത്തി.



