
കല്ലുരുട്ടി: ഐ.എസ്.എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതിയുടെ കീഴിൽ നഹ്ദ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് മുക്കം മുനിസിപ്പൽ സെക്രട്ടറി ഐ.പി. ഉമർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡൻ്റ് ടി.പി.എം ആസിം അധ്യക്ഷം വഹിച്ചു. പി. അബ്ദുൽ മജീദ് മദനി, ഇ.കെ. ഷൗക്കത്തലി സുല്ലമി, ഡോ.ഐ.പി. അബ്ദുസ്സലാം, കെ.പി. അബ്ദുൽ അസീസ് സ്വലാഹി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഫായിസ് കല്ലുരുട്ടി, എം.കെ.പോക്കർ സുല്ലമി, കെ.കെ അഷ്ഫാക്കലി, നൗഫൽ പ്രസംഗിച്ചു. കെ.കെ. റഫീഖ് ഓമശ്ശേരി, ഡോ.അബ്ദുറബീബ്, അർഷാദ് തിരുവമ്പാടി, എൻ.എച്ച് ഷൈജൽ, പി.സി. യഹ് യാ ഖാൻ ചർച്ചയിൽ പങ്കെടുത്തു.സെക്രട്ടറി പി. അബൂബക്കർ മദനി സ്വാഗതവും ട്രഷറർ പി.വി. സാലിഫ് നന്ദിയും പറഞ്ഞു.



