LOCAL NEWS

ഓമശ്ശേരി വാദിഹുദ എക്സ്പോ ഇന്നുതുടങ്ങും

ഓമശ്ശേരി വാദിഹുദ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഇസ്‌ലാമിക് സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാദിഹുദ എക്സ്പോ-24-ന് വ്യാഴാഴ്ച തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.28 മുതൽ ജനുവരി മൂന്നുവരെ രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെ ഓമശ്ശേരി വാദിഹുദ കാംപസിലാണ് പ്രദർശനം.

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, വെർച്വൽ റിയാലിറ്റി തുടങ്ങി മേഖലകളെ ആസ്പദമാക്കി അമ്പതോളം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. എം.വി.ആർ. കാൻസർ സെന്റർ, പ്ലാനറ്റോറിയം തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി ഒമ്പതുവരെ കലാ-സാംസ്കാരിക പരിപാടികൾ നടക്കും. എക്സ്പോ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പി.ടി.എ. റഹീം എം.എൽ.എ. നിർവഹിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ എ.കെ. അബ്ദുള്ള, എക്സ്പോ ചെയർമാൻ യു.കെ. ഹുസൈൻ, വർക്കിങ് കൺവീനർ കെ.വി. ഷമീർ, വൈസ് ചെയർമാൻ പി. ഷമീം അലി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com