LOCAL NEWS

കോർപറേറ്റുകളുടെ മേൽ നികുതി നടപ്പിൽ വരുത്തണം -വ്യാപാരി വ്യവസായി യൂത്ത് വിംഗ്

കോഴിക്കോട്: രാജ്യത്തെ വലിയ കോർപറേറ്റുകൾക്കായി അധിക നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സമാനതകളില്ലാത്ത ലാഭംനേടുന്ന മൾട്ടിനാഷണൽ കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ നികുതി ബാധ്യത ഏർപ്പെടുത്തണം എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

അടുത്ത ബജറ്റിൽ വലിയ കോർപറേറ്റുകൾക്ക് മേൽ കൂടുതൽ നികുതി ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ ആഗോള കമ്പനികൾ വൻലാഭം കൊയ്യുമ്പോഴും അവയുടെ നികുതി ബാധ്യത പൊതുജനത്തേക്കാൾ കുറഞ്ഞു പോകുന്ന സാഹചര്യമാണെന്നും അഭിപ്രായമുയർന്നു.

കോർപ്പറേറ്റുകൾക്കും,ചെറുകിട കച്ചവടക്കാർക്കും ഒരേ നിയമം കൊണ്ടുവരുമ്പോൾ സാധാരണക്കാരായ കച്ചവടക്കാർ ഇല്ലാതാകുന്ന അവസ്ഥ വരും.ചെറുകിട വ്യാപാര മേഖലയാണ് ഈ നാടിൻറെ എല്ലാ പ്രയാസങ്ങളിലും നാടിനെയും സമൂഹത്തെയും ചേർത്തുപിടിക്കുന്നത് .പ്രാദേശികമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുന്നതും സംഭാവനകൾ നൽകുന്നതും ചെറുകിട വ്യാപാരികളാണ് .അതുകൊണ്ട് അവരുടെ നിലനിൽപ്പ് ഈ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആവശ്യകതയാണ്.


യൂത്ത് വിംങ്ങ് കോഴിക്കോട് ജില്ലാ കൗൺസിൽ യോഗവും 2024 – 25 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും കോഴിക്കോട് വ്യാപാര ഭവനിൽ വെച്ച് നടന്നു. ഗിരീഷ് എകരൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് വിംങ്ങ് കോ-ഓർഡിനേറ്ററുമായ എജെ ഷാജഹാൻ യോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംങ്ങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജന: സെക്രട്ടറി വി. സുനിൽകുമാർ , ജില്ലാ ട്രഷറർ ജിജി കെ തോമസ്, വൈസ് പ്രസിഡന്റ് മാരായ എം.അബ്ദുൾ സലാം, എ വി എം കബീർ, ഏറത്ത് ഇഖ്ബാൽ, മണിയോത്ത് മൂസ ഹാജി, അമീർ മുഹമ്മദ് ഷാജി, എം.ബാബുമോൻ , മനാഫ് കാപ്പാട്, യു അബ്ദുറഹിമാൻ , കെ.ടി. വിനോദൻ , സെക്രട്ടറിമാരായ കെ.വി. മൊയ്തീൻ കോയ ഹാജി, സുരേഷ് ബാബു കൈലാസ്, എം.കെ. ഗംഗാധരൻ നായർ ,രാജൻ കാന്തപുരം , പി.ടി.എ ലത്തീഫ്, ഷംസുദ്ദീൻ കമ്മന , യൂത്ത് വിംങ്ങ് സംസ്ഥാന ജന: സെക്രട്ടറി അക്രം ചുണ്ടയിൽ, സന്തോഷ് അമ്പലവയൽ എന്നിവർ സംസാരിച്ചു. ട്രഷറർ  അമൽ വടകര കണക്ക് അവതരണവും  ജന: സെക്രട്ടറി  മുർത്താസ്  ഫസൽ അലി റിപ്പോർട്ട് അവതരണവും  നസീർ പുതിയപാലം നന്ദി പറഞ്ഞു.

കോഴിക്കോട് ജില്ലാ യൂത്ത് വിംങ്ങ് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഷംസുദ്ധീൻ (എളേറ്റിൽ ), ജന: സെക്രട്ടറി ശ്രീജിത്ത് ( മേപ്പയ്യൂർ ) ,ട്രഷറർ പി.എം തൗസീഫ്( ബാങ്ക് റോഡ്) എന്നിവരെയും

വൈസ് പ്രസിഡണ്ടുമാരാർ അമൽ അശേക് (വടകര) ഷംസീർ (ഫറോക് ), റിയാസ് (ഓർക്കാട്ടേരി ) എം.പി. റുൻഷാദ് അലി (എസ് എം സ്ട്രീറ്റ് ) മുഹമ്മദ് കിംഗ് ( പേരാമ്പ്ര) ഹുക്മത്ത് ( വലിയങ്ങാടി) നൂറുദ്ധീൻ (മുക്കം) ബാപ്പു (താമരശ്ശേരി )

സെക്രട്ടറിമാർ ഷമീർ (കൊടുവള്ളി ) ജിനിലേഷ് (കുന്ദമംഗലം) ബഷീർ (രാമനാട്ടുകര )രൂപേഷ് (കക്കോടി) നിസാർ (നടക്കാവ് ) മുഹമ്മദലി (ഓമശ്ശേരി) റഹീം കോറോത്ത്, ഗിരീഷ് ( തിരുവമ്പാടി) ശ്രീജിത്ത് (ഏകരൂൽ) കോയമോൻ (പുതിയ പാലം ) അക്മൽ (എസ് എം. സ്ട്രീറ്റ് ) ആരിഫ് (അരീക്കാട് ) എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com