LOCAL NEWS

കൂമ്പാറ ഗവ. ട്രൈബൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മെയിൻ്റനൻസ് ഗ്രാൻ്റ് വിനിയോഗിച്ച് നവീകരിച്ച കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്‌കൂൾ കെട്ടിടം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച കളിക്കളം എന്നിവയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, ജെറീന റോയ്, വി എസ് രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സ്കൂൾ എച്ച് എം വി ബിജുന, പിടിഎ പ്രസിഡന്റ്‌ നൗഫൽ കള്ളിയിൽ, എഫ്എംഎച്ച്എസ്എസ് പ്രിൻസിപ്പൽ നാസർ ചെറുവാടി, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com