News

ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീ പിടുത്തം

ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വൻ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൽസ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. ഇന്ന് രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. നിരവധി ഷെഡുകളിൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ഇലാഹി ഗ്രൂപ്പിന്റെ 700 ഓളം പ്ലാസ്റ്റിക് ബോക്സുകൾ ഉൾപ്പെടെ 2000 ത്തോളം ബോക്സുകൾ കത്തി നശിച്ചിട്ടുണ്ട്. നിരവധി മണ്ണെണ്ണ ബാരലുകളും കത്തി നശിച്ചവയിൽ ഉൾപ്പെടും.മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com