LOCAL NEWS

കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പനകച്ചാലിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ കർഷകരുടെ താൽപ്പര്യം മുൻ നിർത്തി വെടിവെച്ച് കൊന്നു ദിവസങ്ങളോളമായി പ്രദേശത്ത് വന്യമൃഗ ശല്യം മൂലമുള്ള വിളനാശം ശമിപ്പിക്കുന്നതിന് സർക്കാറിന്റെ പുതിയ ഉത്തരവുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് സിദ്ധിച്ച പ്രത്യേക അധികാരം വിനിയോഗിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടന്റ് ആദർശ് ജോസഫിന്റെ നിർദ്ദേശപ്രകാരം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ സെബാസ്റ്റ്യൻ പുതുവേലിൽ എന്നഷൂട്ടർ വെടിവെച്ച് ശാസ്ത്രീയമായി സംസകരിച്ചത്. മുമ്പ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 2 പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മഹസ്സർ തയ്യാറാക്കേണ്ടിയിരുന്നു. എന്നാൽ പുതുക്കിയ നിലവിലുള്ള ഉത്തരവുകൾ കർഷകരുടെ ദുരിതങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായകമായെന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.തുടർ ദിവസങ്ങളിലും തിരച്ചിൽ നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com