
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് പദവി രാജിവെച്ചു. കോൺഗ്രസിലെ എ.-ഐ. ഗ്രൂപ്പ് ധാരണ പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറിക്കു മുമ്പാകെ രാജി സമർപ്പിച്ചത്. എ. ഗ്രൂപ്പുകാരിയാണ് മേഴ്‌സി പുളിക്കാട്ട്. ആദ്യ മൂന്ന് വർഷം കഴിഞ്ഞ് ഐ. ഗ്രൂപ്പിന് പ്രസിഡന്റ് പദവി കൈമാറണമെന്നാണ് നേരത്തേയുള്ള ധാരണ.



