LOCAL NEWS

മുക്കം നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു

മുക്കം നഗരസഭയിലെ വയോജനങ്ങളുടെ മാനസികമായ ഉന്നമനവും ഉല്ലാസവും ലക്ഷ്യമാക്കി മുക്കം നഗരസഭ സ്‌നേഹോത്സവ് -2024 എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു.മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടി ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നെത്തിയ വയോജനങ്ങൾക്ക് പുറമെ അങ്കണവാടി ടീച്ചർമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ. കെ. പി ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ, നഗരസഭ കൗൺസിലർമാരായ എം. മധു മാസ്റ്റർ, വസന്തകുമാരി, ഫാത്തിമ കൊടപ്പന, കെ. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ശ്രീനിവാസൻ ആരോഗ്യ ക്ലാസ്സ്‌ എടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ സ്വാഗതവും ഐ സി ഡി എസ് സൂപർവൈസർ റീജ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com