LOCAL NEWS

ടൂറിസം കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

കൂടരഞ്ഞി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നായാടം പൊയിൽ അങ്ങാടിയിൽ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചുകൊണ്ട് ലിന്‍റോ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com