
അടിവാരം : താമരശ്ശേരി ചുരത്തിൽ നേരിയതോതിൽ ഗതാഗതം തടസ്സം നേരിടുന്നു.കോഴിക്കോട് ഭാഗത്തുനിന്നും അരികയറ്റി വയനാട്ടിലേക്ക് പോവുകയായിരുന്ന ലോറി ഇന്ന് പുലർച്ചെ ചുരത്തിലെ ഏഴാം വളവിൽ കുടുങ്ങിയത്. ലോറി പിന്നീട് ഒരു വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചങ്കിലും.വാഹനങ്ങളുടെ തിരക്ക് മൂലം ഇപ്പോഴും നേരിയതോതിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.വൺവേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.ചുരം വഴി യാത്ര ചെയ്യുന്നവർ കർശനമായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു



