LOCAL NEWS

‘സുരക്ഷിത ബാല്യം’ ബോധവത്കരണ സെമിനാർ നടത്തി.

തിരുവമ്പാടി :തിരുവമ്പാടി അൽഫോൻസാ കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെയും വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഏറി വരുന്ന സമൂഹത്തിൽ കുട്ടികൾക്ക് എങ്ങനെ സുരക്ഷിതരായി വളരാം എന്നതിനെക്കുറിച്ചും ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് എന്താണ് എന്നതിനെക്കുറിച്ചും അവബോധം നൽകുന്ന സുരക്ഷിത ബാല്യം ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ബോധവൽക്കരണത്തിന് സഹായകമായ ചിത്രങ്ങൾ, വീഡിയോകൾ, ഗെയിമുകൾ മുഖേന അതിക്രമങ്ങൾ കുട്ടിയിലും ഒപ്പം സമൂഹത്തിലും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.അൽഫോൻസാ കോളേജിലെ സൈക്കോളജി വിഭാഗം മേധാവി സ്നേഹ മാത്യു വിദ്യാർത്ഥികളായ അനുമോൾ ജോസ്, ദേവ് താര രഞ്ജിത്ത്, സാവൻ ലൂയി സെബാസ്റ്റ്യൻ, സാന്തോം സ്കൂൾ പ്രിൻസിപ്പൽ സി. ഷാർലെറ്റ്‌ റോസ് സി. എം സി, അധ്യാപിക ജിൽസി വിൻസെന്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com