KODANECHERYLOCAL NEWSNews

സാമ്പത്തിക സാക്ഷരതാ ക്യാമ്പ്

കോടഞ്ചേരി: ഭാരതീയ റിസർവ് ബാങ്കും , ലീഡ് ബാങ്ക് കോഴിക്കോടും സംയുക്തമായി കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി വട്ടച്ചിറ സാംസ്‌കാരിക നിലയത്തിൽ വച്ചു 09-02-2024 വെള്ളിയാഴ്ച സാമ്പത്തിക സാക്ഷരതാ ക്യാമ്പ് സംഘടിപ്പിക്കുന്നു. റിസർവ് ബാങ്ക് GM , DGM , LDO, LDM , NABARD , വിവിധ ബാങ്ക് പ്രതിനിധികൾ , പോസ്റ്റൽ ഡിപ്പാർട്മെന്റ് തുടങ്ങിയവർ ക്യാമ്പ് നയിക്കുന്നതാണ്‌. കോടഞ്ചരി പഞ്ചായത്തു പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്‌ഘാടനം നിർവഹിക്കുന്നു.


ആർബിഐ ഓംബുഡ്സ്മാൻ സ്കീം, കള്ള നോട്ടുകൾ തിരിച്ചറിയാനുള്ള മാർഗങ്ങൾ, എന്നിവയെ പറ്റി ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നത് ആണ്.
തദവസരത്തിൽ പുതിയ അക്കൗണ്ട് തുറക്കൽ, ആധാർ കാർഡ് പുതുക്കൽ, സാമൂഹിക സുരക്ഷാ പദ്ധതികൾ ചേരൽ, മുഷിഞ്ഞതും, കീറിയതുമായ നോട്ടുകൾ മാറൽ, നാണയങ്ങൾ മാറ്റൽ തുടങ്ങിയ കാര്യങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ് .


ക്യാമ്പിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ് ബുക്ക് , ആധാർ കാർഡ് എന്നിവ കയ്യിൽ കരുതുന്നത് അഭികാമ്യം ആയിരിക്കും .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com