LOCAL NEWSNews

മലയോര മേഖലയിലൂടെ പുതിയൊരു സംസ്ഥാന പാത; പേര് എസ് എച്ച് 83

കോഴിക്കോട്: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ സംസ്ഥാന പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എസ് എച്ച് 83 എന്ന പേരില്‍ 63 കി മീ ദൂരമുമുള്ളതാണ് പുതിയ പാത.

കുന്നമംഗലത്ത് നിന്ന് തുടങ്ങി എന്‍ ഐ ടി അഗസ്ത്യൻമുഴി (മുക്കം), തിരുവമ്പാടി -ആനക്കാം പൊയില്‍ – 4 ലൈന്‍ ടണല്‍ റോഡ് (മറിപ്പുഴ – കള്ളാടി) വഴി മേപ്പാടി – കല്‍പറ്റ ബൈപ്പാസിലേക്ക് ചേരുന്ന തരത്തിലാണ്. തുരങ്ക പാത കണക്ടിങ് റോഡ് ആയാണ് ഈ പുതിയ പാത അറിയപ്പെടുക. നാല് വരിയായി എട്ട് കി മീ ദൂരമുള്ള ടണല്‍ റോഡ് പൂര്‍ത്തിയാവുന്നതോടെ ഇതും 24 മീറ്ററില്‍ നാല് വരിയാക്കും.

അതേ സമയം കോഴിക്കോട് ബൈപ്പാസ് (പുറക്കാട്ടേരി), മാനന്തവാടി- കുട്ട വഴിയുള്ള 109 കി.മീ ദൂരമുള്ള 45 മീറ്റര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ വിശദവിവര റിപ്പോര്‍ട്ട് ജനുവരിയില്‍ പൂര്‍ത്തിയാവും. 2025 അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

ചുരം രണ്ടാം വളവ് – ചിപ്പിലിത്തോട് – തളിപ്പുഴ ബൈപാസ് റോഡ് കൂടി പൂര്‍ത്തിയാല്‍ വയനാടിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ആകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വെള്ളിമാടുകുന്ന് മുതല്‍ കുന്നമംഗലം വരെയുള്ള ഭാഗം 24 മീറ്ററില്‍ നാല് വരിയായി നിര്‍മ്മിച്ചാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന മാനാഞ്ചിറ – വെള്ളിമാട്കുന്ന് നാലുവരിപ്പാതക്ക് കുന്നമംഗലം വരെ തുടര്‍ച്ച ആവുകയും ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് അഴിക്കാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com