
കോടഞ്ചേരി: കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്ക്കൂളില്‍ എസ്‌എസ്‌എല്‍സി വിദ്യാർഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ പരിശീലന പരിപാടി ‘ഫോട്ടോഫിനിഷ് 2കെ 24’ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
എസ്‌എസ്‌എല്‍സി വിദ്യാർഥികള്‍ക്കായി സ്കൂള്‍ സമയത്തിനു പുറമേ പ്രത്യേക പരിശീലനം നല്‍കി പരീക്ഷയ്ക്ക് സജ്ജരാക്കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യം. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പിടിഎ പ്രസിഡന്‍റ് അഭിലാഷ് ജേക്കബ്, റ്റിസണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



