INFORMATIONKODANECHERYLOCAL NEWSNews
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നൽകുന്ന മുന്നറിയിപ്പ്.

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻഞ്ചാലിൽ പുലിയുടെയും രണ്ട് പുലി കുട്ടികളുടെയും സാന്നിധ്യം CCTVയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ആർ ടി ടീം അംഗങ്ങളും പ്രദേശവാസികളും, പോലീസും തിരച്ചിൽ ആരംഭിച്ചതായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.
ആനക്കാംപൊയില്‍ പവര്‍ പ്രോജക്ടിന്റെ സെക്യൂരിറ്റി ബില്‍ഡിംഗിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇന്ന് വൈകിട്ട് 6 മണിക്ക് ജലനിധിയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തായി പുലികളെ കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.



