
കുന്നമംഗലം: പുതിയ ബസ് സ്റ്റാൻഡില്‍ സ്ഥാപിച്ച കെഎസ്‌ആർടിസി കുന്നമംഗലം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോട്ടറി കാലിക്കറ്റ് സണ്‍റൈസിന്‍റെ നേതൃത്വത്തിലാണ് ഓഫീസ് ഒരുക്കിക്കൊടുത്തത്.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ശിവശങ്കർ മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എം. ബാബുമോൻ, ഡിടിഒ നാസർ, യൂണിയൻ പ്രതിനിധി റഷീദ്, വിജയകുമാർ, കുന്നമംഗലം പ്രസ് ക്ലബ് പ്രസിഡന്‍റ് രവീന്ദ്രൻ കുന്നമംഗലം, റോട്ടറി പ്രസിഡന്‍റ് ധനേഷ്, പി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



