LOCAL NEWSNews

ഓമശേരിയില്‍ ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു

ഓമശേരി: ‘ഹരിതം, സുന്ദരം, ഓമശേരി’ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി 2023-24 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ടാംഘട്ടത്തില്‍ ഓമശേരി പഞ്ചായത്തില്‍ 699 കുടുംബങ്ങള്‍ക്ക് ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വർഷവും 699 കുടുംബങ്ങള്‍ക്ക് ബൊക്കാഷി ബക്കറ്റുകള്‍ നല്‍കിയിരുന്നു. ഇതോടെ ആകെ 1398 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ബൊക്കാഷി ബക്കറ്റുകള്‍ നല്‍കി.

പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഗംഗാധരൻ നടുവില്‍ക്കണ്ടി ദേവകിയമ്മക്ക് ബൊക്കാഷി ബക്കറ്റുകള്‍ നല്‍കി പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ബയോഡ്രോപ്സ് മാർക്കറ്റിംഗ് മാനേജർ ഇ.പി.ദിലീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി.അബ്ദുല്‍ നാസർ, സൈനുദ്ദീൻ കൊളത്തക്കര, എം.ഷീജ ബാബു, അശോകൻ പുനത്തില്‍, ഇബ്രാഹിം ഹാജി പാറങ്ങോട്ടില്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, വിഇഒ കെ.മുഹമ്മദ് ഹാഫിസ്, കെ. കരുണാകരൻ പുത്തൂർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com