
മുക്കത്ത് ഗതാഗത നിയന്ത്രണം.
ദീർഘദൂരയാത്രക്കാരുടെ ശ്രദ്ധക്ക്
മുക്കത്ത് നിന്നും താമരശ്ശേരി _ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.സി തിയേറ്ററിനു മുന്നിലൂടെ – കുറ്റിപ്പാല- മാമ്പറ്റ -മണാശ്ശേരി വഴി പോകേണ്ടതാണ്.
തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നോർത്ത് കാരശ്ശേരി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മുക്കം കടവ് പാലം വഴിയും പോകേണ്ടതാണ്.
ഇരുഭാഗത്തേക്കും ഈ ക്രമീകരണം ബാധകം. ഗതാഗത കുരുക്ക് മുൻകൂട്ടി കണ്ട് ദീർഘദൂരയാത്രക്കാർ ആവശ്യമായ സമയമാറ്റം വരുത്തുന്നത് നന്നാവും.
മുക്കം പോലിസ്



