
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൻ്റെ ഇരുപത്തിആറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബാല ഗായിക പാർവ്വതി മഹേഷ് മുഖ്യാതിഥിയായി.
പി.ടി.എ പ്രസിഡണ്ട് അബ്ദുൾ അസീസ് മലയമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർ ജോഷില സന്തോഷ്, സ്കൂൾ സെക്രട്ടറി വി. കുഞ്ഞാലിഹാജി, ഡോ. എൻ. യഹിയായാൻ, ടി.പ്രഭാകരൻ, എച്ച് എം ഫാത്തിമ സെൽവ, കെ.വിജയൻ, പി.പി. പ്രദീപ്കുമാർ, കെ. ഷീബ എന്നിവർ സംസാരിച്ചു.
വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടന്നു.



