
പൈത്യക വിദ്യാലയമായ താഴക്കോട് ജി എൽ പി സ്കൂളിലെ കുട്ടികളുടെ ഫീൽഡ് ട്രിപ്പ് പുത്തൻ അനുഭവങ്ങളും അറിവുകളും നിറച്ച് വേറിട്ടതായി.
.എം എൽ .എ. ലിൻ്റോ ജോസഫ് കുട്ടികളിലൊരാളായി നിന്ന് അവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയും മണ്ഡലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.
കുട്ടികളുടെ സംയുക്ത ഡയറിയെക്കുറിച്ചും വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്കുള്ള അവഗാഹം പരിശോധിച്ചും എന്നെന്നും ഓർമയിൽ തങ്ങുന്ന മനോഹര നിമിഷങ്ങൾ സമ്മാനിച്ചു.
പൊതു സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിനായി മുക്കം പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റൽ സംവിധാനത്തെക്കുറിച്ച് പോസ്റ്റ് മാസ്റ്റർ എം.പി സുരേഷ് ക്ലാസ്സെടുത്തു. തപാൽ ഉരുപ്പടികൾ എല്ലാം പരിചയപ്പെടുത്തി. തപാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി എം.എൽ.എക്ക് കത്തെഴുതുകയും അത് പോസ്റ്റ് ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ പരിചയിച്ചു. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് പ്രത്യേകം നിക്ഷേപഅക്കൗണ്ട്
( സുകന്യ സമൃദ്ധി അക്കൗണ്ട്–SSA) തുടങ്ങാമെന്നും അറിയിച്ചു.
മുക്കത്തെ ആദ്യത്തെ ലൈബ്രറിയായ പ്രതിഭ ലൈബ്രറി സന്ദർശനം അവധിക്കാലം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന പാഠം ഉൾക്കൊള്ളുന്നതായിരുന്നു. ലൈബ്രറി പ്രവർത്തനം, പുസ്തക പരിചയം എന്നിവ നടന്നു. എ.വി സുധാകരൻ ,കെ രാമചന്ദ്രൻ ,ലൈബ്രേറിയൻ ബീന സന്തോഷ് എന്നിവർ നേതൃത്വം നൽകി.
കാലിക്കറ്റ് ഐസ് കണ്ണാശുപത്രി സന്ദർശനവും നടന്നു.
മാറുന്ന ശീലങ്ങളും ദിനചര്യയുമായി ബന്ധപ്പെട്ട് കണ്ണിൻ്റെ ആരോഗ്യ സംരക്ഷണവും മൊബൈലിൻ്റെ അമിതോപയോഗ ദൂഷ്യങ്ങളും ബോധ്യപ്പെടുത്തി.
ഡോ. വിജിത്ത് ഇ.കെ, റഫീദ എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകിയാണ് എല്ലാ സ്ഥാപനങ്ങളും അവരെ യാത്രയാക്കിയത്.താഴക്കോട് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ്സ് ജയതി സി.കെ, മീന ജോസഫ്, ഖൈറുന്നിസ എം.പി, മുന ആർ കെ, ഷമീബ്, സ്കൂൾ ലീഡർ മുഹമ്മദ് ഷെഫിൻ, റയ്യ ഫാത്തിമ, റജ ഖദീജ എന്നിവർ പ്രസംഗിച്ചു.



