
തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നാളെ (മാർച്ച് 19) മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡിൽ വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അമേരിക്കൽ കോളനി ജംഗ്ഷനിൽ നിന്നും അൽഫോൻസ കോളേജ് റോഡുവഴി ചവലപ്പാറയിലേയ്ക്കും തിരിച്ചും പോകണം.



