
തിരുവമ്പാടി: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യപിച്ചപ്പോൾ മലയോര മേഖലയിലെ സ്കൂളുകൾക്ക് 100% വിജയ ശതമാനം.
• തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ 260 വിദ്യാർഥികൾ പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 42 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി
• പുല്ലൂരാംപാറ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ 185 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി 51 വിദ്യാർത്ഥികൾ എ പ്ലസ് കരസ്ഥമാക്കി
• കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ 231 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേർക്കും ഉപരിപഠനത്തിന് യോഗ്യത നേടി.55 പേർ ഇതിൽ എ പ്ലസ് കരസ്ഥമാക്കി.
• കൂമ്പാറ എഫ്.എം.എച്ച്.സ്കൂളിൽ 152 പേർ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠന യോഗ്യത നേടി. കുട്ടികൾ 16 ഫുൾ എ പ്ലസ് നേടി.
• കോടഞ്ചേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ 191 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠന യോഗ്യത നേടി. ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 37.
• കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 172 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 22.
• നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ 91 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 16.
• വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ129 വിദ്യാർത്ഥികൾ പരീക്ഷയെഴുതി മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 34.




