LOCAL NEWS

തടയണ ഉപയോഗശൂന്യമായി നശിക്കുന്നു

തിരുവമ്പാടി : പല്ലൂരാംപാറ മുരിങ്ങയിൽ പാലത്തിന് സമീപമുള്ള  തടയണ ഉപയോഗശൂന്യമായി നശിക്കുന്നു.
സമീപ പ്രദേശത്ത് തന്നെ ലക്ഷങ്ങൾ ചെലവഴിച്ച് പണിത തടയണകൾ വേറെയും ഉണ്ട് വേനൽ കാലത്ത് ഭൂഗർഭ ജലവിതാനം താഴ്ന്ന് പോകാതിരിക്കാൻ വേണ്ടിയും സമീപപ്രദേശത്ത് കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതിന് വേണ്ടി സദുദ്ദേശ്യത്തോടുകൂടി നിർമ്മിച്ച തടയണകളാണ് അധികൃതരുടെ ഭാഗത്തുനിന്നും അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത് കടുത്ത വേനലും വരൾച്ചയും വരുന്നതിന് മുൻപ് മെയിൻ്ററനൻസ് പ്രവർത്തി
നടത്തി തടയണകൾ പൂർണ്ണമായി പ്രവർത്തന സജ്ജമാക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണു കുശുമ്പിൽ, ഗോപിനാഥൻ മുത്തേടം, ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ഷിബിൻ കുരിക്കാട്ടിൽ, സോണി മണ്ഡപത്തിൽ,മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറേകുറ്റ് പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com