LOCAL NEWS

മലയോര ഹൈവേ വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം

പുല്ലൂരാംപാറ:അതിവേഗം വളരുന്ന മലയോരമേഖലയിലെ പ്രധാന പാതയായ മലയോര ഹൈവേ കടന്നുപോകുന്ന പ്രധാന ഭാഗങ്ങൾ ഉൾപ്പെടുന്ന പുല്ലൂരാംപാറ,കൂടരഞ്ഞി,അടിവാരം വഴി കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറ് കണക്കിന് ആളുകളാണ് ഈ വഴി കടന്നു പോകുന്നത്. നിലവിൽ മുക്കത്ത് നിന്ന് അടിവാരത്തേക്ക് വരുമ്പോൾ ഓമശ്ശേരി താമരശ്ശേരി വഴി ദീർഘദൂരം യാത്ര ചെയ്ത് വേണം എത്തിച്ചേരുവാൻ. കൂടരഞ്ഞി പുന്നക്കൽ ഭാഗത്തുള്ളവർക്ക് അടിവാരത്തുനിന്ന് മുക്കത്ത് വന്നതിനുശേഷം വീണ്ടും ബസ് കയറണം ലക്ഷ്യസ്ഥാനത്ത് എത്തുവാൻ. ഈ പ്രയാസങ്ങൾ എല്ലാം അടിവാരത്ത് നിന്ന് ആരംഭിക്കുന്ന കെഎസ്ആർടിസി ചെമ്പ് കടവ് നെല്ലിപ്പൊയിൽ പുല്ലൂരാംപാറ,പുന്നക്കൽ കൂടരഞ്ഞി വഴി മുക്കത്തേക്ക് എത്തുമ്പോൾ ഇല്ലാതാവും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com